സംശയാസ്പദമായ 40 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് ബ്ലോക്ക് ചെയ്തു
1576719
Friday, July 18, 2025 5:03 AM IST
കോയന്പത്തൂർ: കോയമ്പത്തൂരിൽ സംശയാസ്പദമായ 40 പേരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് ബ്ലോക്ക് ചെയ്തു. സാമുദായിക സംഘർഷം, കലാപം സൃഷ്ടിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിരന്തരം പോസ്റ്റുചെയ്യുന്നവരുടെ അക്കൗണ്ടുകളാണ് റദ്ദാക്കിയത്.
കോയമ്പത്തൂരിലെ സ്ഫോടനത്തിനുശേഷം തീവ്രവാദ പ്രവർത്തനങ്ങൾ പോലീസ് സൂക്ഷമായി നിരീക്ഷിച്ചു വരികയായിരുന്നു. മനഃപൂർവം സ്പർദയുണ്ടാക്കാൻ സന്ദേശങ്ങൾ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പോലീസ് ഇടപെട്ടു അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്.