അ​യി​ലൂ​ർ: ഗ​വ. യു​പി സ്കൂ​ളി​ൽ വൃ​ക്ഷ​ത്തെ വി​ത​ര​ണ​വും ച​ങ്ങാ​തി​ക്കൊ​രു തൈ, ​പാ​ഴ്പു​തു​ക്കം പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജീ​ന ചാ​ന്ദ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം തൈ​ക​ൾ കൈ​മാ​റി.

കൂ​ടാ​തെ ഉ​പ​യോ​ഗ​മി​ല്ലാ​ത്ത പാ​ഴ്‌വസ്തു​ക്ക​ളെ പു​തു​ക്ക​മു​ള്ള വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ക എ​ന്ന പാ​ഴ്പു​തു​കം പ​രി​പാ​ടി​യും ന​ട​ത്തി. പ​ഴ​കി​യ സാ​രി, ചു​രി​ദാ​ർ പോ​ലു​ള്ള വ​സ്ത്ര​ങ്ങ​ളെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ചി​ക​ളാ​ക്കി മാ​റ്റു​ക​യും കു​പ്പി, ചി​ര​ട്ട എ​ന്നി​വ​യി​ൽ ചി​ത്രം​വ​ര​ച്ച് ആ​ക​ർ​ഷ​ക​മാ​ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് അം​ഗം വ​ത്സ​ല ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. പ്ര​ധാ​ന​അ​ധ്യാ​പി​ക സു​നി​ത, ഐ​ആ​ർ​ടി​സി പ്ര​തി​നി​ധി​ക​ളാ​യ പി. ​അ​ഞ്ജു, പി. ​അ​ഖി​ൽ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.