നി​യു​ക്തി മെ​ഗാ ജോ​ബ് ഫെ​സ്റ്റ് നാളെ മേഴ്സി കോളജിൽ
Friday, December 2, 2022 12:25 AM IST
പാ​ല​ക്കാ​ട് : ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ തൊ​ഴി​ൽ​മേ​ള നി​യു​ക്തി 2022 നാ​ളെ മേ​ഴ്സി കോ​ള​ജി​ൽ ന​ട​ക്കും. തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഐ​ടി, ഹോ​സ്പി​റ്റാ​ലി​റ്റി ഹെ​ൽ​ത്ത് കെ​യ​ർ, ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് സ​യ​ൻ​സ്, ഓ​ഫീ​സ് അ​ഡ്മി​നി​ട്രേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 75 ഓ​ളം ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഐ​ടി, ഡി​പ്ലോ​മ, എ​ൻ​ജി​നീ​യ​റിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​വി​ധ ക​ന്പ​നി​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.
ഉ​ദ്യോ​ഗ​ർ​ഥി​ക​ൾ​ക്ക് വെ​ബ്സൈ​റ്റി​ലോ അ​ന്നേ​ദി​വ​സം സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.