പട്ടയങ്ങളുടെ നിയമ സാധുത റദ്ദാക്കരുത്: കത്തോലിക്കാ കോണ്ഗ്രസ്
1247198
Friday, December 9, 2022 12:58 AM IST
വടക്കഞ്ചേരി: ഭൂപരിഷ്കരണ നിയമനുസരിച്ച് 1970 നു മുന്പ് കൈവശം വച്ച് കൃഷി ചെയ്തിരുന്ന കൃഷിഭൂമിക്ക് നൽകിയിരുന്ന പട്ടയം റദ്ദുചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് പന്തലാംപാടം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കർഷക സംരക്ഷണ സമിതി ജില്ലാ കോ- ഓർഡിനേറ്റർ ഫാ. ജോബി കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പാറയിൽ അധ്യക്ഷനായി. കത്തോലിക്ക കോണ്ഗ്രസ് രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, രൂപത സെക്രട്ടറി ജോസ് വടക്കേക്കര, ഷീജ, ജെറോം പഴേപറന്പിൽ, സീൻ ജോസഫ്, ബിനു ചെറുനിലം, ആന്റണി പി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.