കൊച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു
1262360
Thursday, January 26, 2023 12:37 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് കന്നിമാരി കൊച്ചിക്കാട് പട്ടികവർഗ്ഗ കമ്മ്യൂണിറ്റി ഹാളിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.ശിവദാസ് നിർവ്വഹിച്ചു. ഉപാധ്യക്ഷ അനില മുരളീധരൻ അധ്യക്ഷയായി.
കെ. എസ്. ഇ ബി എൽ വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എഞ്ചിനീയർ ജി. വേണു ഗോപാലൻ, പദ്ധതി വിശദ്ധീകരിച്ചു.
കെ.എസ്. ഇ ബി യുടെ ഫെസ് ഒന്ന് പദ്ധതി പ്രകാരം 1,65,316 രൂപ ചെലവ് ചെയ്താണ് പട്ടഞ്ചേരി പഞ്ചായത്ത് കൊച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ 3 കിലോ വാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ചത്.പഞ്ചായത്ത് സെക്രട്ടറി എം.എസ്.ബീന, സ്ഥിരം സമിതി അധ്യക്ഷ എസ്.സുകന്യ രാധാകൃഷ്ണൻ, വാർഡ് അംഗം കെ.ചെന്പകം, പഞ്ചായത്ത് അംഗങ്ങളായ സി.കണ്ട മുത്തൻ, ജി.സതീഷ് ചോഴിയക്കാടൻ, പി.ശോഭന ദാസൻ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സജിത്ത്, എസ്ടി പ്രമോട്ടർ എ.അനിൽ എന്നിവർ പ്രസംഗിച്ചു.