വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല
1262644
Saturday, January 28, 2023 1:06 AM IST
വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ കാർ റോഡ് മധ്യത്തിലെ ഡിവൈഡറിൽ കയറി. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ നിന്നു മലന്പുഴയിലേക്ക് പോയിരുന്ന ടൂറിസ്റ്റ് ബസും എറണാകുളത്തു നിന്നു പാലക്കാട്ടേക്ക് പോയിരുന്ന കാറും തമ്മിലാണ് സർവീസ് റോഡ് വഴിയിലായി കൂട്ടിയിടിച്ചത്.
ഇരു വാഹനത്തിലും വിവാഹ പാർട്ടികളായിരുന്നു. സർവീസ് റോഡ് ഭാഗത്തു വച്ച് കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.