മംഗലം ഗോവിന്ദാപുരം-പൊള്ളാച്ചി പാത നവീകരിക്കണം: കെഎസ്എസ്പിയു
1262988
Sunday, January 29, 2023 12:50 AM IST
നെന്മാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വല്ലങ്ങി യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.
മംഗലം-ഗോവിന്ദപുരം സംസ്ഥാനപാത നവീകരിക്കുക, പെൻഷൻ പരിഷ്കരണ കുടിശിക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഐസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം പി.ജി. നാരായണൻ നായർ സംഘടന പ്രമേയം അവതരിപ്പിച്ചു.
ടി. അശോക് കുമാർ അധ്യക്ഷനായിരുന്നു. എം.ആർ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും വി.രാധാകൃഷ്ണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. എൻ. നാരായണൻകുട്ടി, ടി. കുഞ്ചു, കെ. ചന്ദ്രൻ, പി. വെള്ള മാസ്റ്റർ, ആർ. ചന്ദ്രൻ അന്താഴി എന്നിവർ സംസാരിച്ചു. പ്രമേയങ്ങളിൽ ചർച്ച നടത്തി ഭാരവാഹികൾ മറുപടി പറഞ്ഞു. പുതിയ ഭാരവാഹികളായി ടി. അശോക് കുമാർ - പ്രസിഡന്റ്, എം.ആർ. ചന്ദ്രൻ - സെക്രട്ടറി, കെ.കെ. ചന്ദ്രൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.