യുവപ്രതിഭകളുടെ കലാസൃഷ്ടി പ്രദർശനം
1263275
Monday, January 30, 2023 12:46 AM IST
കോയന്പത്തൂർ : എച്ച്എൻസി യൂണിവേഴ്സിറ്റി, ആർകോം എന്നിവയുടെ ആഭിമുഖ്യത്തിൽ യുവപ്രതിഭകളുടെ കലാസൃഷ്ടി പ്രദർശനത്തിൽ പൊള്ളാച്ചി ഉടുമല റോഡ് ആരോഗ്യമാത മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികൾ ബെസ്റ്റ് ഇന്നോവേഷൻ ഹബ് അവാർഡ്, ബെസ്റ്റ് കൊമേഴ്സ്യലൈസിബിൾ അവാർഡ് എന്നിവ കരസ്ഥമാക്കി. സ്കൂളിലെ വിദ്യാർഥികളായ മുബഷീർ, ആയിഷ, ഹീന, പ്രകദീഷ്, സാൻവി, അഫ്രീദ, വിജേഷ് ശ്രീനവ് എന്നിവർ വികസിപ്പിച്ചെടുത്ത വാക്കിംഗ് സ്റ്റിക്ക്, ഗ്ലൗസ് തുടങ്ങിയ കണ്ടുപിടുത്തങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
കൂടാതെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസ് മരിയയ്ക്ക് വിഷനറി ലീഡർ (എഡ്യുക്കേഷൻ) അവാർഡും ലഭിച്ചു. മുംബൈയിൽ നടന്ന ശാസ്ത്രമേളയിൽ അമേരിക്ക, ചൈന, ജർമനി, നെതർലാൻഡ്, തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുമായി 350 ലേറെ വിദ്യാർഥികളാണ് തങ്ങളുടെ കണ്ടുപിടിത്തങ്ങളുമായി ശാസ്ത്രമേളയിൽ മാറ്റുരയ്ക്കാനായി എത്തിയിരുന്നത്.