പോക്സോ കേസ് പ്രതി തഞ്ചാവൂരിൽ പിടിയിൽ
1263280
Monday, January 30, 2023 12:47 AM IST
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കല്ലേപ്പുള്ളി തെക്കുമുറി മാരിമുത്തു മകൻ ജഗദീഷിനെ (20) കസബ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈലിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി വിവാഹ വാഗ്ദാനം നൽകി 2022 ഒക്ടോബർ മുതൽ വിവിധ സ്ഥലങ്ങളെത്തിച്ചാണു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പാലക്കാട് എഎസ്പി എ. ഷാഹുൽ ഹമീദ് എന്നിവരുടെ മേൽനോട്ടത്തിൽ കസബ പോലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നിർദേശാനുസരണം കസബ പോലീസ് സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, ടി.എ. ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉദയപ്രകാശ്, നിഷാദ്, ഷിജി, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയിരുന്ന പ്രതിയെ തഞ്ചാവൂരിൽ നിന്നും കണ്ടത്തി അറസ്റ്റ് ചെയ്തത്.