മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ഡോ.സി.എം. മാ​ത്യുവിന്
Wednesday, February 1, 2023 12:30 AM IST
ക​ല്ല​ടി​ക്കോ​ട്: മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ​രി​സ്ഥി​തി​മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡിന് ഡോ. സി.എം. മാത്യു അർഹനായി.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​ദ്യ വി​രു​ദ്ധ സ​മി​തി തൃ​ശൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്, ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂൾ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചുവരുന്നു.
പു​ര​സ്കാ​ര​ദാ​ന സ​മ്മേ​ള​നം എം​ഇ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ജ​ബ്ബാ​ർ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ജ​ബ്ബാ​ർ അ​ലി മൊ​റാ​ർ​ജി സ്മൃ​തി പു​ര​സ്കാ​രം ന​ല്കി. മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി.​എ​സ്. ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണ്‍ മ​ര​ങ്ങോ​ലി കെ.​എം. മാ​ണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​സി.​കൃ​ഷ്ണ​ദാ​സ്, പി.​എം. ജോ​സ​ഫ്, ടെ​ൻ​സി പീ​റ്റ​ർ, സി​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, ടി.​കെ. മ​ണി​ക​ണ്ഠ​ൻ, കു​ര്യ​ൻ തോ​ട്ടു​പു​റം, എ.​എം. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.