സ്പോർട്സ് സ്കൂളുകളിലേക്കു സെലക്്ഷൻ ട്രയൽസ് നാളെ
1264457
Friday, February 3, 2023 12:30 AM IST
പാലക്കാട്: സംസ്ഥാന കായിക വകുപ്പിനു കീഴിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള പാലക്കാട് ജില്ലയിലെ സെലക്്ഷൻ ട്രയൽസ് നാളെ.
കോട്ടായി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലും മണ്ണാർക്കാട് എംഇഎസ് കോളജിലുമാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്.
രാവിലെ എട്ടു മുതൽ സെലക്്ഷൻ ട്രയൽസ് ആരംഭിക്കും. ജില്ലാടിസ്ഥാനത്തിലല്ല ട്രയൽസ് സംഘടിപ്പിക്കുന്നത്. ഏതു ജില്ലക്കാരായ വിദ്യാർഥികൾക്കും ട്രയൽസിൽ പങ്കെടുക്കാം. ആറു മുതൽ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്കു വേണ്ടിയാണ് ട്രയൽസ് നടത്തുന്നത്. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.
അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികൾ), തായ്ക്കോണ്ടോ (പെണ്‍കുട്ടികൾ), വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി, റെസ്ലിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയൽസ് നടത്തുന്നത്. ഫുട്ബോളിനുള്ള സെലക്ഷൻ ട്രയൽ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല.
ട്രയൽസിൽ പങ്കെടുക്കാനെത്തുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ടു പാസ്പോർട് സൈസ് ഫോട്ടോയും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
അത്ലറ്റിക്സ്-9744583819, ബോക്സിങ്-8078729176, ജൂഡോ-9020523931, ക്രിക്കറ്റ്-97458 32762, തായ്ക്കോണ്ടോ-9744934 028, വോളിബോൾ-9747620308, ബാസ്ക്കറ്റ്ബോൾ-9562374762, ഹോക്കി-9747578311,റെസ്ലിങ് 984732 4168.