കൊടുന്തിരപ്പുള്ളി വിമലഹൃദയ ദേവാലയ തിരുനാൾ ആഘോഷിച്ചു
1265327
Monday, February 6, 2023 1:13 AM IST
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിമലഹൃദയ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പിഎസ്എസ്പി ഡയറക്ടർ ഫാ. ജസ്റ്റിൻ കോലങ്കണ്ണി മുഖ്യകാർമികത്വം വഹിച്ചു. ഫാ. തോമസ് പാലക്കുഴ സഹകാർമികനായി.
തുടർന്ന് കൊടുന്തിരപ്പുള്ളി ജംഗ്ഷനിലേക്ക് പ്രദക്ഷിണവും ഉണ്ടായിരുന്നു. വികാരി ഫാ. അജി ഐക്കര, കൈക്കാരൻമാരായ ജെയിംസ് പുത്തൂർ, നിക്സണ് ഇമ്മട്ടി, കണ്വീനർമാരായ സണ്ണി നെല്ലിശേരി, ട്രീസ ആൻഡ്രൂസ് നേതൃത്വം നൽകി.