പു​തി​യ യ​ന്ത്ര​വു​മാ​യി വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​ക​ള്‍
Wednesday, February 8, 2023 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ലു​ക​ള്‍കൊ​ണ്ട് പെ​ഡ​ല്‍ ച​വി​ട്ടി നാ​ളി​കേ​രം പൊ​ളി​ക്കു​ന്ന യ​ന്ത്ര​സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത് വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീസ് ഐ​ടി​ഐ​യി​ലെ ട്രെ​യിനി​ക​ള്‍.

മെ​ക്കാ​നി​ക്ക​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ട്രേ​ഡി​ലെ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​സം​വി​ധാ​നം രൂ​പ​ക​ല്‍​പ​ന ചെ​യ്ത് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍​ക്ക് ഉ​ട​മ​ക​ളാ​യ​ത്.

പ​ഴ​യ ഇ​രു​മ്പ്, ബെ​യ​റിം​ഗു​ക​ള്‍, ഗി​യ​ര്‍, ബൈ​ക്കി​ന്‍റെ ചെ​യി​ന്‍, ചെ​യി​ന്‍ സ്‌​പോ​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് പാ​ര്‍​ട്‌​സു​ക​ളാ​യു​ള്ള​ത്.

കാ​ലു​കൊ​ണ്ട് ച​വി​ട്ടു​മ്പോ​ള്‍ നാ​ളി​കേ​രം പൊ​ളി​ക്കാ​നു​ള്ള പാ​ര ഓ​പ്പ​ണാ​യി ച​കി​രി വേ​ര്‍​തി​രി​ഞ്ഞു വ​രും.

ബെ​യ​റിം​ഗ് സം​വി​ധാ​ന​മാ​യ​തി​നാ​ല്‍ പ്രാ​യ​മാ​യ​വ​ര്‍​ക്കു പോ​ലും അ​നാ​യാ​സം വ​ള​രെ വേ​ഗ​ത്തി​ല്‍ നാ​ളി​കേ​രം പൊ​ളി​ക്കാ​നാ​കു​മെ​ന്ന് നി​ര്‍​മാണ ശി​ല്പി​ക​ളാ​യ ട്രെ​യിനി​ക​ള്‍ പ​റ​ഞ്ഞു.

കൈ ​കൊ​ണ്ടു​ള്ള പാ​ര​യേ​ക്കാ​ള്‍ നാ​ളി​കേ​രം പൊ​ളി​ക്കാ​ന്‍ ഈ ​സം​വി​ധാ​നം എ​ളു​പ്പ​മാ​ണെ​ന്ന​തും മേ​ന്മ​യാ​ണ്. പ്രി​ന്‍​സി​പ്പ​ൽ ഫാ. ​അ​നു ക​ള​പ്പു​ര​ക്ക​ല്‍, ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ ജോ​ബി​ന്‍ ജോ​സ്, കെ. ​എം. സാ​ജു, ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ര​ഞ്ജി​ത്ത്, ജി​ബി​ന്‍, അ​തു​ല്‍, അ​ന്‍​സി​ല്‍, ഹ​രി​കേ​ഷ്, ജീ​വ​ന്‍, ജി​ഷ്ണു, സു​നി​ല്‍, അ​നീ​ഷ്, വി​ഷ്ണു എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ കണ്ടുപിടിത്തത്തിനു
പി​ന്നി​ല്‍.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സു​ക​ള്‍ കൊ​ണ്ട് പു​ല്‍​ക്കൂ​ട് ഒ​രു​ക്കി ഐടിഐയി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ്ര​ദ്ധേ​യ​രാ​യി​രു​ന്നു.

അ​തി​നു​മു​മ്പ് പെ​ഡ​ലു​ക​ള്‍ ച​വി​ട്ടി കു​തി​ക്കു​ന്ന നാ​ലു ച​ക്ര വാ​ഹ​നം നി​ര്‍​മിച്ച് ഐ​ടി​ഐയിലെ സീ​നി​യ​ര്‍ ട്രെ​യിനി​ക​ള്‍ വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തിയിരുന്നു.