തമിഴ്നാട്ടിൽ പനി ബാധിതർ കൂടുന്നു: ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
1278772
Saturday, March 18, 2023 11:58 PM IST
കോയന്പത്തൂർ: തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ രോഗികകൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് പിടിപെടാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ. രോഗം ഉടൻ കണ്ടെത്തി ചികിത്സിക്കുന്നതിനായി കോയന്പത്തൂർ ഉൾപ്പെടെ സംസ്ഥാനത്തുടനീളം മൊബൈൽ മെഡിക്കൽ ടീമുകളെ നിയോഗിച്ചു.
ജില്ലയിൽ ഏതുതരത്തിലുള്ള പനിയുണ്ടായാലും ഗർഭിണികൾ ഉടൻ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.