അനിശ്ചിത കാല സമരം തുടരും
1278782
Sunday, March 19, 2023 12:05 AM IST
പാലക്കാട്: കൊടുവായൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ഉൾപ്പെടെ പുനരാരംഭിച്ച് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നത് വരെ നാഷണൽ ജനതാദൾ അനിശ്ചിത കാല സമരം തുടരുമെന്ന് ജില്ലാ പ്രസിഡന്റ് ജോണ് ജോൺ.
കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയിരുന്നു. സാമൂഹ്യരോഗ്യകേന്ദ്രത്തിന്റെ ഇത്തരം ശോച്യാവസ്ഥക്കെതിരെ സംസ്ഥാനതലത്തിലുള്ള സമരത്തിന് 19ന് തൃശൂരിൽ വെച്ച് നടക്കുന്ന നാഷണൽ ജനതാദൾ സംസ്ഥാന സമിതി അന്തിമ രൂപം നല്കുമെന്നും അദ്ദേഹം അറിയിച്ചു.