വടക്കഞ്ചേരി ലൂർദ്ദ് മാതാ പള്ളിയിലെ അമ്മമാരുടെ നേതൃത്വത്തിൽ രണ്ടാംഘട്ട ഭവനപദ്ധതിക്ക് തുടക്കമായി
1279554
Tuesday, March 21, 2023 12:17 AM IST
വടക്കഞ്ചേരി : വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന പള്ളിയിലെ മാതൃവേദിയുടെ രണ്ടാം ഘട്ട ഭവന പദ്ധതിക്ക് തുടക്കമായി. മാണിക്യപാടത്ത് ദാനമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്താണ് ഭവന രഹിതരായ കുടുംബത്തിന് പുതിയ വീടുനിർമാണം നടത്തുന്നത്.
വീടിന്റെ തറകല്ലിടൽ ഫൊറോന വികാരി ഫാ.ജെയ്സണ് കൊള്ളന്നൂർ നിർവഹിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു തറക്കല്ലിടൽ നടന്നത്.
620 സ്ക്വയർ ഫീറ്റിലാണ് വീട് നിർമാണം. അമ്മമാർ ചെറിയ തുകകൾ ശേഖരിച്ചും സുമനസുകളുടെയും സഹായത്താലാണ് ഭവനപദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് സോളി തോമസ് കാടൻകാവിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രിൻസി ജോജി കൊള്ളാപ്പിള്ളിൽ, സെക്രട്ടറി മേരി മാത്യു എടപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി എലിസബത്ത് സേവ്യർ ചിരിയങ്കണ്ടത്ത്, ട്രഷറർ ആൻസി സാജു ഒട്ടയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ വർഗീസ്, സിസ്റ്റർ ആൽബിൻ ജോസ്, കൈക്കാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആൻറണി ചിറയത്ത്, വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ബിജു പുലിക്കുന്നേൽ മറ്റു ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.നേരത്തെ വളളിയോട് പടിഞ്ഞാറെക്കാട് മാതൃവേദിയുടെ നേതൃത്വത്തിൽ ഭവന രഹിതരായ കുടുംബത്തിന് വീട് നിർമിച്ച് നല്കിയിരുന്നു.