വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷം
1279563
Tuesday, March 21, 2023 12:18 AM IST
കോയന്പത്തൂർ : രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു. രാവിലെ 8.30ന് കുരിശിന്റെ വഴിയും ഒന്പത് മണിയ്ക്ക് വികാരി ഫാ.ജോസഫ് പുത്തൂരിന്റെ കാർമ്മികത്വത്തിലുള്ള ദിവ്യബലിയിൽ ഫാ.പീറ്റർ പൂതർമണ്ണിൽ, ഫാ.പ്രഭാത് ഇലവുത്തിങ്കൽ എന്നിവർ സഹകാർമികരായി. ഫാ.വിൽസണ് പ്ലാക്കൽ ഏവർക്കും ആശംസകൾ നേർന്ന് സംസാരിച്ചു.
തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം ഇടവകയിലെ ഒൗസേപ്പ് നാമധാരികളെ പൂച്ചെണ്ട് നല്കി ആദരിച്ചു.തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ എംജി യൂണിവേഴ്സിറ്റിയുടെ മുൻ ചാൻസിലർ ഡോ.സിറിയക്ക് തോമസ് വിശിഷ്ട അതിഥിയായി.
ഇടവകയിലെ 80 വയസിനുമുകളിൽ പ്രായമുള്ളവരെ ആദരിക്കൽ, സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദന്പതിമാരെ ആദരിക്കൽ, പിതൃവേദി സംഘടനയിൽ പുതിയതായി ചേർന്ന അംഗങ്ങൾക്കുള്ള സ്വീകരണം എന്നിങ്ങനെ വിവിധ പരിപാടികൾ ഒരുക്കി. തിരുനാളിന്റെ ഭാഗമായി പിതൃവേദി ഒരുക്കിയ ഉൗട്ട് നേർച്ചയിൽ എല്ലാവരും പങ്കുചേർന്നു.