സെന്റ് റാഫേൽസിൽ മെറിറ്റ് ഡേയും കോണ്വെക്കേഷനും
1279827
Wednesday, March 22, 2023 12:47 AM IST
പാലക്കാട് : ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ 2022-23 അധ്യായന വർഷത്തെ മെറിറ്റ് ഡേയും വിദ്യാർഥികളുടെ കോണ്വെക്കേഷനും ഇന്ന് രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും. പരിപാടിയിൽ ശാസ്ത്ര, പഠന, കല, കായിക മേഖലകളിൽ സ്കൂൾ, ജില്ല, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ സമ്മാനാർഹരായ ആയിരത്തിലധികം വിദ്യാർഥി പ്രതിഭകളെ അനുമോദിക്കും.
ആഘോഷ പരിപാടികളിൽ സ്കൂളിൽ നിന്നും രണ്ടായിരത്തിലധികം മാതാപിതാക്കളും അഭ്യുദയകാംക്ഷികളും പങ്കെടുക്കും. യുകെജി പഠനം ഫലപ്രദമായും കാര്യക്ഷമമായും പൂർത്തിയാക്കിയ 200ൽ പരം വിദ്യാർഥികളുടെ കോണ്വെക്കേഷനും ഇതോടൊപ്പം നടക്കും. വിദ്യാർഥികളുടെ ആകർഷകമായ കലാപരിപാടികളുടെ അകന്പടിയോടെ നടത്തപ്പെടുന്ന ചടങ്ങിൽ സ്കൂൾ പാർലമെന്റ് മെന്പേഴ്സ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.