ജിഎംഎൽപി സ്കൂൾ വാർഷികവും യാത്രയയപ്പും
1280069
Thursday, March 23, 2023 12:25 AM IST
കല്ലടിക്കോട് : നൂറിന്റെ നിറവിലേക്ക് എത്തുന്ന കല്ലടിക്കോട് ഗവ. മാപ്പിള എൽപി സ്കൂളിന്റെ വാർഷികം കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.നിഷ റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപക മേഖലയിൽ 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക ബിജി ടീച്ചർക്ക് യാത്രയയപ്പ് നല്കി.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ലയണ്‍സ് ക്ലബ് ജില്ലാ ചെയർപേഴ്സണ്‍ മുരളീകുമാർ, പിടിഎ പ്രസിഡന്റ് സൈതലവി, എംപിടിഎ പ്രസിഡന്റ് റഹ്മത്ത് നൂർ, എസ്എംസി ചെയർപേഴ്സണ്‍ അഡ്വ.സുനീറ, ഇസ്മായിൽ സജീവ് കുമാർ റഹിയാനത്ത് തുടങ്ങിയവർ സംസാരിച്ചു.