കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നും ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി കാ​ഞ്ഞി​ര​പ്പു​ഴ പഞ്ചായത്ത് ബജറ്റ്
Thursday, March 23, 2023 12:25 AM IST
കാ​ഞ്ഞി​ര​പ്പു​ഴ : കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നും ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
32.55 കോ​ടി രൂ​പ വ​ര​വും 31.66 കോ​ടി രൂ​പ ചെ​ല​വും 89 ല​ക്ഷം രൂ​പ മി​ച്ചം വ​രു​ന്ന ബ​ജ​റ്റാ​ണ് ഉ​പാ​ധ്യ​ക്ഷ​ൻ സി​ദ്ധീ​ഖ് ചേ​പ്പോ​ട​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം 9.70 കോ​ടി രൂ​പ, ഭ​വ​ന നി​ർ​മാ​ണം, പു​ന​രു​ദ്ധാ​ര​ണം 4.08 കോ​ടി​യും കൃ​ഷി​യും അ​നു​ബ​ന്ധ മേ​ഖ​ല​യ്ക്കു​മാ​യി 1.03 കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചു.
അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​രം പ​ദ്ധ​തി 52 ല​ക്ഷം, വി​ദ്യാ​ഭ്യാ​സം 31 ല​ക്ഷം, റോ​ഡ് നി​ർ​മാ​ണം, അ​റ്റ​കു​റ്റ​പ്പ​ണി 30.45 ല​ക്ഷം, ആ​രോ​ഗ്യം, പ്ര​തി​രോ​ധം 26 ല​ക്ഷം, കു​ടി​വെ​ള്ളം 28.76 ല​ക്ഷം, അ​ങ്ക​ണ​വാ​ടി​യും അ​നു​ബ​ന്ധ സൗ​ക​ര്യ വി​ക​സ​നം 28.57 ല​ക്ഷം, ഭി​ന്ന​ശേ​ഷി പ​ദ്ധ​തി 20 ല​ക്ഷം, വൈ​ദ്യു​തി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​നം 19 ല​ക്ഷം, പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണം 12 ല​ക്ഷം, ഷീ ​ഷെ​ൽ​റ്റ​ർ 5 ല​ക്ഷം, സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി 8.5 ല​ക്ഷം, ജ​ൽ ജീ​വ​ൻ പ​ദ്ധ​തി എ​ട്ട് ല​ക്ഷം എ​ന്നി​ങ്ങ​നെ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ​തി രാ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രം അ​ധ്യ​ക്ഷ​ൻ കെ. ​പ്ര​ദീ​പ്, സെ​ക്ര​ട്ട​റി കെ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.