പോലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി
1280181
Thursday, March 23, 2023 2:36 AM IST
പാലക്കാട്: പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടൂർ നിച്ചുപുള്ളി കയ്യറ ആറുമുഖന്റെ മകൻ കെ.എ. സുമേഷ്(39) ആണ് മരിച്ചത്.
ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. ഇന്നലെ രാവിലെ ഒലവക്കോട് ധോണി അരുമണി എസ്റ്റേറ്റിനടുത്ത് സുമേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നുദിവസമായി ഇയാൾ അവധിയിലായിരുന്നു.
ഹേമാംബിക നഗർ പോലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അമ്മ: കാർത്യായനി. ഭാര്യ: അഞ്ജലി. മകൾ: ഹിയ.