ക​ർ​ഷ​ക​ർ​ക്ക് വി​ജ്ഞാ​ന ക്യാ​ന്പ് ന​ട​ത്തി
Saturday, March 25, 2023 12:48 AM IST
നെന്മാ​റ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ട്ടാ​ന്പി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും നെന്മാ​റ ട്ര​ഡീ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ടി.​ടി ഗ്രൂ​പ്പ്) ഗ്രൂ​പ്പി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വി​ജ്ഞാ​ന ക്യാ​ന്പ് ന​ട​ത്തി​. ഗോ​മ​തി എ​സ്റ്റേ​റ്റ് മ​ത്താ​യി മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വി​വി​ധ​ത​രം സൂ​ക്ഷ്മ ജീ​വാ​ണു​ക്ക​ളാ​യ അ​സോ​സ്പ​റി​ല്ലം ട്രൈ​ക്കോ​ഡ​ർ​മ, സ്യൂ​ഡോ​മോ​ണ​സ്, മൈ​ക്കോ​റൈ​സ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും അ​വ സ​സ്യ​ങ്ങ​ളി​ൽ വ​ള​ർ​ച്ച​ക്കും പ്ര​തി​രോ​ധ​ത്തി​നും ചെ​യ്യു​ന്ന ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ട്ടാ​ന്പി കെ.​വി.​കെ. യി​ലെ ഡോ. ​സു​മ​യ്യ ക്ലാ​സെ​ടു​ത്തു.
സൂ​ക്ഷ്മാ​ണു​ക്ക​ളു​ടെ ക​ൾ​ച്ച​ർ, നി​ർ​മാ​ണം എ​ന്നി​വ നേ​രി​ട്ട് കാ​ണി​ച്ച് ക​ർ​ഷ​ക​രെ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ടി.​ടി ഗ്രൂ​പ്പി​ന്‍റെ അ​ന്പ​തോ​ളം ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. സ്ഥി​ര​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ച്ച് പു​തി​യ കാ​ർ​ഷി​ക വി​ജ്ഞാ​ന​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും ക​ർ​ഷ​ക​ർ​ക്ക് പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ടി.​ടി. ഗ്രൂ​പ്പ് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​റു​ണ്ട്. ച​ട​ങ്ങി​ൽ മ​ത്താ​യി മാ​ത്യു, ഇ. ​കെ. മു​ര​ളീ​ധ​ര​ൻ സം​സാ​രി​ച്ചു.