റോഡുകൾ നാടിന് സമർപ്പിച്ചു
1280728
Saturday, March 25, 2023 12:48 AM IST
അലനല്ലൂർ: പ്രവൃത്തികൾ പൂർത്തിയാക്കിയ റോഡ് നാടിന് സമർപ്പിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ബ്ലോക്ക് മെന്പർ ബഷീർ തെക്കന്റെ പ്രാദേശിക വികസനത്തിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ പെരിന്പടാരി അരിയക്കുണ്ട് റോഡിന്റെയും 6,16,000 രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ അരിയക്കുണ്ട് നന്നങ്ങാടി റോഡിന്റെ സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷ്റ നിർവഹിച്ചു.
അലനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്പതാം വാർഡ് മെന്പർ കെ. റംലത്തിന്റെ പ്രാദേശിക വികസനത്തിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ അരിയക്കുണ്ട് നന്നങ്ങാടി പാടം റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെന്പർ മഹർബാൻ മുഖ്യാതിഥിയായി. ബഷീർ തെക്കൻ, കെ.റംലത്ത്, അശ്വതി, എം.കെ. ബക്കർ, റഷീദ് ആലായൻ, കാസിം ആലായൻ, കെ.വി. ഉസ്മാൻ, നവാസ് ചോലയിൽ, ബുഷൈർ അരിയക്കുണ്ട്, രാധാകൃഷ്ണൻ സംസാരിച്ചു.