അണക്കെട്ടിൽ അനധികൃത മീൻപിടുത്തം: കേസെടുത്തു
1281183
Sunday, March 26, 2023 6:49 AM IST
കൊല്ലങ്കോട്: ചുള്ളിയാർ അണക്കെട്ടിൽ അനധികൃതമായി മീൻ പിടിക്കാൻ ശ്രമിച്ചതിന് കൊല്ലങ്കോട് പോലീസ് മൂന്നു പേർക്കെതിരെ കേസെടുത്തു. മുതലമട ഗോവിന്ദാപുരം നടരാജിന്റെ മകൻ ജയകുമാർ (36), ചെമ്മണാം പതി അളകാപുരി കോളനി കാളിയപ്പൻ മകൻ പ്രശാന്ത് (30), നരിപ്പാറച്ചള്ള മണികണ്ഠന്റെ മകൻ അനിൽ (28) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചുള്ളിയാർ ഡാം അസിസ്റ്റന്റ് എൻജിനീയർ സിത്താരയുടെ പരാതിയിലാണ് പോലീസ് നടപടി.