സെന്റ് റാഫേൽസ് കത്തീഡ്രലിൽ അഭിഷേകാഗ്നി കണ്വൻഷൻ ഇന്നു മുതൽ
1281746
Tuesday, March 28, 2023 12:38 AM IST
പാലക്കാട്് : പാലക്കാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഫാ. സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ മുപ്പതിലേറെ അംഗങ്ങളുള്ള ധ്യാന ടീമിന്റെ അഭിഷേകാഗ്നി കണ്വൻഷൻ സെന്റ് റാഫേൽസ് കത്തീഡ്രലിൽ ഇന്നു തുടങ്ങും.
31 വരെ വൈകുന്നേരം അഞ്ചുമുതൽ രാത്രി 9.30 വരെയാണ് കണ്വൻഷൻ. പാലക്കാട് ഫൊറോനയിലെ ഇടവകകളിലെ കുടുംബങ്ങളിൽ നിന്നും പുറത്തുനിന്നുമുള്ളവരുമായി ആയിരകണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന കണ്വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കണ്വൻഷൻ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. വികാരി ഫാ. ജോഷി പുലിക്കോട്ടിലിന്റേയും അസിസ്റ്റന്റ് വികാരി ഫാ. ടിറ്റോ കുട്ടിയാനിക്കലിന്റെയും കൈക്കാരന്മാരായ ജീൻ ജോസഫ്, ടി.എൽ. അൽഫോണ്‍സ് എന്നിവർക്കൊപ്പം കണ്‍വീനർമാരായ റെജി അറക്കൽ, മാത്യു പള്ളിവാതുക്കൽ, സുരേഷ് വടക്കൻ, ബാബു എം. മാത്യു, ബിനോജ് വാഴപ്പിള്ളി, ടി.എൽ.ജോയ്, സി.ടി. ഷാജു, അഡ്വ. ജയൻ സി. തോമസ്, മിനി ഡേവിഡ് എന്നിവരും പ്രവർത്തിക്കുന്നു.
ധ്യാനത്തോടനുബന്ധിച്ച് നാലു ദിവസങ്ങളിലും കൗണ്‍സിലിംഗിനും കുന്പസാരത്തിനും പ്രാർഥനയ്ക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് ഫാ. ജോഷി പുലിക്കോട്ടിൽ അറിയിച്ചു.