ചെ​ത്ത​ല്ലൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൂ​രം തു​ട​ങ്ങി; ഇ​ന്ന് കൊ​ടി​യേ​റ്റം
Wednesday, March 29, 2023 12:40 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​ർ പ​ന​ങ്കു​റു​ശി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൂ​രം തു​ട​ങ്ങി. ഞാ​യ​രാ​ഴ്ച്ച​യാ​ണ് പു​റ​പ്പാ​ട് ന​ട​ന്ന​ത്. രാ​വി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി ക​റു​ത്തേ​ട​ത്ത് ശ​ങ്ക​ര​നാ​രാ യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കി​ട്ട് രാ​ധാ​മാ​ധ​വം ചെ​ത്ത​ല്ലൂ​ർ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര ക്ക​ളി, പ്ര​സാ​ദ ഉൗ​ട്ട്, പു​ലാ​പ്പ​റ്റ ര​മേ​ശ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ​ഞ്ച​വാ​ദ്യം ആ​റാ​ട്ട് എ​ഴു​ന്ന ള്ളി​പ്പ് എ​ന്നി​വ ന​ട​ന്നു.
ര​ണ്ടാം പൂ​ര ദി​വ​സ​മാ​യ ഇ​ന്ന​ലെ ആ​റാ​ട്ട്, ഓ​ട്ട​ൻ​തു​ള്ള​ൽ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, തി​രു​വാ​തി​ര​ക്ക​ളി എ​ന്നി​വ​യു​ണ്ടാ​യി. മൂ​ന്നാം പൂ​ര​മാ​യ ഇ​ന്ന് കൊ​ടി​യേ​റ്റം ന​ട​ക്കും.
​നാ​ളെ നാ​ലാം പൂ​രം, രാ​ത്രി ക​ഥാ​പ്ര​സം​ഗം, 31ന് ​അ​ഞ്ചാം പൂ​രം, രാ​ത്രി ഗാ​ന​മേ​ള, ഏ​പ്രി​ൽ ഒ​ന്നി​ന് വ​ലി​യാ​റാ​ട്ട്, രാ​ത്രി ഡ​ബി​ൾ താ​യ​ന്പ​ക, ര​ണ്ടി​ന് ഏ​ഴാം പൂ​രം, ആ​റാ​ട്ട്, വൈ​കി​ട്ട് വേ​ല​വ​ര​വ്, പൂ​രം കൊ​ട്ടി​യി​റ​ങ്ങ​ൽ, തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പ്, പ​ഞ്ച​വാ​ദ്യം, മൂ​ന്നി​ന് പു​ഴ​യ്ക്ക​ൽ ആ​റാ​ട്ട് എ​ന്നി​വ​യോ​ടെ സ​മാ​പ​ന​മാ​കും.