കെഎസ്കെടിയു മാർച്ചും ധർണയും
1282012
Wednesday, March 29, 2023 12:40 AM IST
വടക്കഞ്ചേരി:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി. സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തുക, കർഷക തൊഴിലാളി പെൻഷൻ വിഹിതം കേന്ദ്രസർക്കാർ അനുവദിക്കുക, കേരളത്തോട് കാണിക്കുന്ന കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി ടി.കണ്ണൻ അധ്യക്ഷനായി. സി.തന്പു, കെ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
കെപിഎസ്ടിഎ
കളക്ടറേറ്റ് മാർച്ച്
പാലക്കാട്: ഭിന്നശേഷി വിഷയത്തിൽ സർക്കാർ അലംഭാവം വെടിഞ്ഞ് മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ഉച്ചഭക്ഷണ തുക വർധിപ്പിച്ച് മുഴുവൻ കുടിശികയും ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഞ്ചു വിളക്കിൽ നിന്നും ആരംഭിച്ച് കളക്റേറ്റിലേക്ക് കെപിഎസ്ടിഎ മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കെപിഎസ്ടിഎ റവന്യു ജില്ലാ പ്രസിഡന്റ് ഷാജി എസ്. തെക്കേതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യു ജില്ലാ സെക്രട്ടറി രമേശ് പാറപ്പുറത്ത് സ്വാഗതം പറഞ്ഞു. കെപിഎസ്ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജി.രാജേശ്വരി, ബിജു വർഗീസ്, സി. സതീഷ്, വി. രാജീവ്, ഗിരീഷ് കുമാർ, വി. ഉണ്ണികൃഷ്ണൻ, വി. ശശി, കെ. രാമദാസ് എന്നിവർ സംസാരിച്ചു.