പുസ്തക വണ്ടി, ഇന്ന് അട്ടപ്പാടിയിൽ
1282017
Wednesday, March 29, 2023 12:41 AM IST
മണ്ണാർക്കാട് : അറിവുപകരാൻ, കരുത്ത് നേടാൻ എംഎൽഎയുടെ പുസ്തകവണ്ടി മണ്ണാർക്കാട് പര്യടനം നടത്തി.
എടത്തനാട്ടുകരയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. ഉച്ചയോടെ വടശ്ശേരിപ്പുറം ഇഎംഎസ് പബ്ലിക് ലൈബ്രറിയിലെത്തി പുസ്തകശേഖരം സമ്മാനിച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ, ലൈബ്രറി പ്രസിഡന്റ് എൻ ജമാലുദ്ദീന് പുസ്തകങ്ങൾ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എം. മെഹർബാൻ അധ്യക്ഷയായി. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ പ്രത്യേക ഉപഹാരം നൽകി എംഎൽഎ അനുമോദിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്കും അംഗീകൃത ലൈബ്രറികൾക്കുമാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പുസ്തകവണ്ടിയെത്തിയത്. 20000രൂപയുടെ പുസ്തകങ്ങളാണ് 4 ലൈബ്രറികൾക്കും 20 സ്കൂളുകൾക്കും വിതരണം ചെയ്തത്.
മണ്ഡലത്തിൽ 28,29 ദിവസങ്ങളിലായി പുസ്തക വണ്ടി സഞ്ചരിക്കും. ഓരോ സ്ഥാപനങ്ങളിലുമെത്തി എൻ ഷംസുദ്ദീൻ എംഎൽഎ നേരിട്ടാണ് പുസ്തകങ്ങൾ കൈമാറുന്നത്.
ഇന്ന് അടപ്പാടിയിൽ പുസ്തകവണ്ടി പര്യടനം തുടരും.