കോയന്പത്തൂർ : നീറ്റ് പരീക്ഷയ്ക്ക് നല്കിയ വ്യക്തിവിവരങ്ങൾ ചോർത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും ആ വിവരങ്ങൾ സന്പാദിച്ച് വിദ്യാർത്ഥികളെ ബിസിനസ് ആവശ്യത്തിനായി സമീപിക്കുന്ന സ്വകാര്യ കന്പനികൾക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാർട്ടി ദേശീയ സെക്രട്ടറി മയൂര ജയകുമാർ കോയന്പത്തൂർ പോലീസ് കമ്മീഷണർക്ക് പരാതി നല്കി. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വക്കീൽ കറുപ്പുസാമി, ഗണപതി ശിവകുമാർ, കൗണ്‍സിലർമാരായ കൃഷ്ണമൂർത്തി, ശങ്കർ, ജയപാൽ, തമിഴ്സെൽവൻ, ദീപക്, പീറ്റർ എന്നിവർ പങ്കെടുത്തു.