സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
Thursday, March 30, 2023 1:08 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കൃ​ത്യ​മാ​യി രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. മോ​ണ്ടി​സോ​റി പ​രി​ശീ​ല​നം ഉ​ൾ​പ്പെ​ടെ ഉ​ചി​ത​മാ​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രെ മാ​ത്ര​മേ നി​യ​മി​ക്കാ​വു എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.