അ​പ​ക​ട ഭീ​ഷ​ണി​യായ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചുനീ​ക്കും
Thursday, March 30, 2023 1:09 AM IST
ഒ​റ്റ​പ്പാ​ലം: അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ല്ക്കു​ന്ന ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചുനീ​ക്കി ശു​ചി​ത്വ കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നം. അ​ന്പ​ല​പ്പാ​റ​യി​ൽ ബ​ല​ക്ഷ​യം ബാ​ധി​ച്ച് ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​യ ജ​ല​സം​ഭ​ര​ണി​യാ​ണ് പൊ​ളി​ച്ചുനീ​ക്കി സ്ഥ​ല​ത്ത് ആ​ധു​നി​ക ശു​ചി​ത്വ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യും ശു​ചി​ത്വ​മി​ഷ​ൻ അ​ധി​കൃ​ത​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് പ​ദ്ധ​തി​യെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

അ​ന്പ​ല​പ്പാ​റ-​മ​ണ്ണാ​ർ​ക്കാ​ട് പ്ര​ധാ​ന റോ​ഡി​ൽ കു​ന്നും​പു​റ​ത്താ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി ഏ​ത് നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന ഈ ​സം​ഭ​ര​ണി​യു​ള്ള​ത്. ഇ​ത് ത​ക​ർ​ന്നു വീ​ണാ​ൽ പ​രി​ണി​ത​ഫ​ലം ഒ​രു​പ​ക്ഷേ വ​ലി​യ ദു​ര​ന്ത​വു​മാ​വാം​മെ​ന്ന തി​രി​ച്ച​റി​വാ​ണ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കാ​ര​ണം