നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി
Sunday, April 2, 2023 12:22 AM IST
പാലക്കാട് : മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 77 കി​ലോ ഗ്രാം ​നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി.
കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് കി​ലോ ഗ്രാം ​നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ച് പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​ന്‍റി​നു​ള്ളി​ൽ ക​ത്തി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ സ്ക്വാ​ഡ് ബൈ​ലോ ലം​ഘി​ച്ച​തി​നും കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്താ​ത്ത​തി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ​കി.

എ​ല​വ​ഞ്ചേ​രി, ഷോ​ള​യൂ​ർ, കൊ​ല്ല​ങ്കോ​ട്, കൊ​ടു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ എം.​സി.​എ​ഫു​ക​ളി​ലും സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം മ​ലി​ന​ജ​ലം തോ​ടി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​ത് ക​ണ്ടെ​ത്തി.
മ​ലി​ന​ജ​ല സ്രോ​ത​സ് ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 72 കി​ലോ ഗ്രാം ​ഏ​കോ​പ​യോ​ഗ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.