ബോധവത്കരണ ക്ലാസ്
Monday, May 29, 2023 12:14 AM IST
പാ​ല​ക്കാ​ട് : ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള ക​ർ​മ്മ​രം​ഗം മ​നുഷ്യ​ന് സ​ന്തോ​ഷം ന​ല്​കു​ന്നുവെന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ് ചി​ത്ര. ​ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌​് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​യം ജോ​ലി ചെ​യ്ത് സാ​ന്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​വാ​നു​ള്ള പ​ഠ​നം ആ​സ്വ​ദി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.​ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.കൃ​ഷ്ണ​ൻ​കു​ട്ടി സ​മി​തി​യു​ടെ ​ല​ഷ്യ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി കെ.​എം. വാ​സു​ദേ​വ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.​മു​ൻ എഇഒഇ കെ.​മ​ധു സൂ​ദ​ന​ൻ ക്ലാ​സ് എ​ടു​ത്തു. വി.​സു​രേ​ഷ് കു​മാ​ർ, കെ.​ര​മ​ണി, പിഎംജി പ്രി​ൻ​സി​പ്പ​ൽ ഉ​ഷ, എ​ച്ച്എം നി​ർ​മ്മ​ല പ്ര​സം​ഗി​ച്ചു.