സ്കൂൾ തുറന്നതോടെ ചിറ്റൂർ അണിക്കോട്ടിൽ ഗതാഗതക്കുരുക്ക്
1299427
Friday, June 2, 2023 12:53 AM IST
ചിറ്റൂർ: സ്കൂൾ ആരംഭിച്ചതോടെ അണിക്കോട്ടിൽ വിദ്യാർഥികളുടെ യാത്ര അതീവ ദുഷ്കരമായി. ഇന്നലെ വൈകുന്നേരം സ്ക്കൂൾ വിടുന്ന സമയത്ത് വിക്ടോറിയ ഗവ ഗേൾസ് സ്കൂളിനു സമീപം വാഹനങ്ങൾ കടത്തു പോവാൻ കഴിയാത്ത വിധം ഗതാഗത തടസമുണ്ടായി.
സ്കൂൾ വിദ്യാർഥികൾ നടപ്പാതയിൽ സഞ്ചരിക്കാൻ കഴിയാതെ ഏറെ നേരം വിഷമത്തിലകപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് ചിറ്റൂർ പോലീസെത്തി വാഹനങ്ങൾ കുറച്ചുനേരം വഴിമാറ്റി കടത്തിവിട്ടു. സ്കൂളിനു സമീപത്തായി കാർനിർത്തി ഡ്രൈവർ ഇറങ്ങിപ്പോയതാണ് ഗതാഗത തടസത്തിനു കാരണമായത്. പിന്നീട് ഡ്രൈവറെ വിളിച്ചുവരുത്തി താക്കീത് നല്കിയാണ് കാർ വിട്ടയച്ചത്.
വൈകുന്നേര സമയത്ത് വിദ്യാർഥിനികൾ റോഡിലെത്തുന്പോൾ വാഹനസഞ്ചാരം അപകടഭീഷണിയാവുന്നുമുണ്ട്. ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തന സമയങ്ങളിൽ കൂടുതൽ പോലീസിനെ വിന്യാസിച്ച് ഗതാഗതം നിയന്ത്രിക്കണമെന്നതും രക്ഷിതാക്കളുടെ അടിയന്തരാവശ്യം.