തേനീച്ച വളർത്തൽ : ഏകദിന പരിശീലനം
1299913
Sunday, June 4, 2023 7:04 AM IST
കോയന്പത്തൂർ : തമിഴ്നാട് കാർഷിക സർവകലാശാലയിൽ തേനീച്ച വളർത്തലിൽ ഏകദിന പരിശീലനം ആറിന് നടത്തുമെന്ന് പ്രഖ്യാപിച്ചു.
തേനീച്ച ഇനങ്ങളെ കണ്ടെത്തി വളർത്തുക, പെട്ടികളിൽ തേനീച്ച വളർത്തൽ സംവിധാനവും പരിപാലനവും, തേൻ പിഴിഞ്ഞെടുക്കൽ, തേനീച്ചകളുടെ രോഗ നിയന്ത്രണം തുടങ്ങിയവയിലാണ് പരിശീലനം നല്കുക. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുകയും പരിശീലന ഫീസ് 590 രൂപ കാർഷിക സർവകലാശാലയിലെ കീടശാസ്ത്ര വിഭാഗത്തിൽ രാവിലെ ഒന്പത് മണിയ്ക്ക് നേരിട്ട് അടയ്ക്കണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്ക്കും. ഫോണ്: 04226611214.