കാഴ്ച മറച്ച് പരസ്യബോർഡുകൾ; അപകടസാധ്യത കൂടി
Saturday, September 23, 2023 1:41 AM IST
വ​ട​ക്ക​ഞ്ചേ​രി: പോ​ക്ക​റ്റ് റോ​ഡു​ക​ളി​ൽനി​ന്നു മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ളു​ടെ​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മൂ​ലം കാ​ഴ്ച മ​റ​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ഞ്ഞു പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.
ബോ​ർ​ഡു​ക​ൾ ടാ​ർ റോ​ഡി​ലേ​ക്ക് ക​യ​റ്റിവയ്​ക്കു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.​

ഇ​തി​നാ​ൽ ഇ​ട​തു വ​ല​തു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു​ണ്ടോ എ​ന്ന് നോ​ക്കാ​ൻ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല.

ഇ​തി​നാ​ൽ വാ​ഹ​നം മെ​യി​ൻ റോ​ഡി​ലേ​ക്ക് ക​യ​റ്റി നി​ർ​ത്തി വേ​ണം ഇ​ട​വ​ഴി​ക​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മെ​യി​ൻ റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു വ​രു​ത്തി പോ​കാ​ൻ.

ഇ​ങ്ങ​നെ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി നി​ർ​ത്തു​ന്ന​ത് ചി​ല​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. മം​ഗ​ല​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡി​ൽ നി​ന്നും ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തും വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററി​നു സ​മീ​പം തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ലേ​ക്ക് ക​യ​റ്റി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡ് സൈ​ഡി​ലെ മ​ര​ങ്ങ​ളും ചെ​റി​യ റോ​ഡു​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ഴ്ച ത​ട​സ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.