പാ​റ​ക്ക​ളം ജ​ല​സം​ഭ​ര​ണി​ ക​മ്പി​വേ​ലി കെ​ട്ട​ി സംരക്ഷിക്കണമെന്നാവശ്യം ശക്തം
Saturday, September 23, 2023 1:41 AM IST
ചി​റ്റൂ​ർ: പു​ഴ​പ്പാ​ലം കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി ത​ട​യ​ണ​യി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന​ത് ജ​ല​സം​ഭ​ര​ണ​ത്തി​ന് ത​ട​സ​മാ​യി.

പു​ഴ​പ്പാ​ല​ത്തു നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പാ​റ​ക്ക​ളം നി​ല​മ്പ​തി പ്പാ​ലം വ​രെ ജ​ലം ത​ട​യ​ണ​യി​ൽ സം​ഭ​ര​ണ​മു​ണ്ട്. മ​ഴ ല​ഭി​ച്ചാ​ൽ കൂ​ടു​ത​ൽ സം​ഭ​ര​ണ​ത്തി​നും സ്ഥ​ല​മു​ണ്ട്.

ത​ട​യ​ണ​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പാ​ഴ്ചെ​ടി​ക​ൾ കാ​ടു​പി​ടി​ച്ച് കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പ​ന്നി​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ക​ൽ സ​മ​യ​ത്തു റോ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രെ പ​ന്നി​ക​ൾ ഓ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. നില​മ്പ​തി പാ​ല​ത്തി​ന​രി​കെ തു​ണി അ​ല​ക്കാ​ൻ സ്ത്രീ​ക​ൾ എ​ത്തു​ന്ന​ത് പ​ന്നി​യെ ഭ​യ​ന്നാ​ണ്. ത​ട​യ​ണ​യിലെ പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​രി​ച്ച് പ​ന്നി​ക്കൂട്ടം റോ​ഡി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ ക​മ്പി​വേ​ലി കെ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.