തപാൽ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നൽകി
1337686
Saturday, September 23, 2023 1:41 AM IST
പാലക്കാട്: എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ നയിക്കുന്ന തപാൽ സംരക്ഷണ സംസ്ഥാന ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി.
തപാൽ സ്വകാര്യവൽക്കരണ നീക്കം തടയുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക, പോസ്റ്റോഫീസ് ബാങ്കിംഗ് സംരക്ഷിക്കുക, എൻഎഫ്പിഇയുടെ അംഗീകാരം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ.
ആലത്തൂരിലും പാലക്കാട്ടുമാണ് സ്വീകരണം ഒരുക്കിയത്. സിഐടിയു സംസ്ഥാന കമ്മിറ്റി യോഗം പാലക്കാട് നടന്ന സ്വീകരണയോഗത്തിൽ അധ്യക്ഷത വഹിച്ചു. ആലത്തൂർ നടന്ന സ്വീകരണ യോഗത്തിൽ പോസ്റ്റ്മാൻ യൂണിയൻ സംസ്ഥാന സെക്രട്ടറി ബി. ലാൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.