വടക്കഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിൽ വെള്ളക്കെട്ട്
1338621
Wednesday, September 27, 2023 1:33 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ തിരക്കേറിയ കിഴക്കഞ്ചേരി റോഡിൽ വെള്ളക്കെട്ട്. ഡ്രെയ്നേജുകൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞതാണ് വെള്ളം ഒഴുകിപ്പോകാൻ തടസമാകുന്നത്. ഇന്നലെ രാവിലെ പെയ്ത മഴയോടെ വെള്ളക്കെട്ട് രൂക്ഷമാക്കി.
വെള്ളംകയറി സമീപത്തെ കടകളിലെ സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി. നന്നേ വീതി കുറഞ്ഞ റോഡിനിരുവശത്തും ഫുട്പാത്ത് ഇല്ലാതെ കടകളുള്ളതിനാൽ വാഹനങ്ങൾക്കിടയിൽ നിന്നും ജനങ്ങൾക്ക് മാറി നിൽക്കാനും ഇടമില്ല. പൈപ്പിടാനും കേബിളിനുമൊക്കെയായി റോഡ് വെട്ടിപൊളിക്കുന്നതും യാത്ര ദുർഘടമാക്കുകയാണ്.