82-ാം വയസിലും സമൂഹത്തിന് മാതൃകയായി കുട്ടിശങ്കരൻ നായർ
1339550
Sunday, October 1, 2023 1:51 AM IST
കല്ലടിക്കോട്: തച്ചമ്പാറ മുതുകുറിശി സ്വദേശിയായ കുട്ടിശങ്കരൻ നായർ കോഴിത്തൊടി (കെ.എസ്. നിവാസ്)യുടെ 82-ാം ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് മണ്ണാർക്കാട് ഗവ. ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാഥേയത്തിൽ അന്തിയുറങ്ങുന്നവർക്കും സൗജന്യ ഭക്ഷണവിതരണം നല്കി സമൂഹത്തിന് മാതൃകയായി.
വിശക്കുന്ന വയറിന് ഭക്ഷണം നല്കുന്നതിനേക്കാൾ വലിയ പുണ്യം മറ്റൊന്നിനുമില്ല എന്നും നമുക്കുചുറ്റും നിരവധി ആളുകൾ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി വളരെയധികം കഷ്ടപ്പെട്ടും പ്രാർഥനയോടുകൂടിയും ഇരിക്കുന്നുണ്ട് അത് ഇന്നത്തെ സമൂഹം മനസിലാക്കേണ്ടതുണ്ട് എന്ന് കുട്ടിശങ്കരൻനായർ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാൽ പുതുതലമുറ ഉൾപ്പെടെയുള്ള ജനങ്ങൾ മുന്നോട്ടു വരണം എന്നാൽ നമുക്ക് ചുറ്റുമുള്ള പല ജീവനുകളെയും ജീവിതങ്ങളെയും നമ്മളാൽ നിലനിർത്താൻ കഴിഞ്ഞേക്കും എന്ന് പാഥേയം ഭക്ഷണവിതരണം കോ-ഓർഡിനേറ്റർ സതീഷ് മണ്ണാർക്കാട് പറഞ്ഞു.