ലോ​റി​യു​ടെ സ്റ്റെ​പ്പി​നി ട​യ​ർ ഊ​രി​തെ​റി​ച്ച് കാ​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു
Wednesday, October 4, 2023 1:07 AM IST
വ​ട​ക്ക​ഞ്ചേ​രി: ഓ​ടി​കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ നി​ന്നു​ള്ള സ്റ്റെ​പ്പി​നി ട​യ​ർ ഊ​രി​തെ​റി​ച്ച് കാ​റി​ലെ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു.​ കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന തൃ​ശൂ​ർ ചേ​റ​ങ്കു​ളം സ്വ​ദേ​ശി​നി പു​ഷ്പ ( 65) ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ ഇ​വ​രെ വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ തേ​നി​ടു​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.​തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ നി​ന്നു സ്റ്റെ​പ്പി​നി ട​യ​റും ജാ​ക്കി ലി​വ​റും ഊ​രി തെ​റി​ച്ച് ഇ​തേ ദി​ശ​യി​ൽ പി​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന കാ​റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​റി​നും കേ​ടു​പാ​ടു​ണ്ട്.