പ്രേ​ഷി​ത ഒ​രു​ക്ക ധ്യാ​നം സ​മാ​പി​ച്ചു
Wednesday, October 4, 2023 1:11 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 24, 25, 26 തീ​യ​തി​ക​ളി​ൽ അ​ൽ​വേ​ർ​ണി​യ സ്കൂ​ൾ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഈ ​വ​ർ​ഷ​ത്തെ വ​ച​ന, ധ്യാ​ന, ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​റും വ​ച​ന​പ്ര​ഘോ​ഷ​ക​നുമാ​യ ഫാ.​സോ​ജി ഓ​ലി​ക്ക​ൽ നേ​തൃ​ത്വം ന​ല്കും.

ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രേ​ക്ഷി​ത​ർ​ക്കാ​യി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഫാ.​ക്രി​സ്റ്റോ തേ​ക്കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.

ജ​പ​മാ​ല, കു​ന്പ​സാ​രം, വ​ച​ന ശു​ശ്രൂ​ഷ​ക​ൾ, കൗ​ണ്‍​സി​ലിം​ഗു​ക​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഭി​ഷേ​ക ആ​രാ​ധ​ന എ​ന്നി​വ ന​ട​ന്നു.


ക​ണ്‍​വൻ​ഷ​നു മു​ന്നോ​ടി​യാ​യി അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​രും ശു​ശ്രൂ​ഷ​ക​രും ചേ​ർ​ന്ന് ഒ​രു ദി​വ​സം ഒ​രു ഇ​ട​വ​ക എ​ന്ന രീ​തി​യി​ൽ രൂപ​തയി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും നി​ത്യാ​രാ​ധ​ന പ്രാ​ർ​ഥന, കൗ​ണ്‍​സി​ലിം​ഗ്, കു​ന്പ​സാ​രം, വി​ടു​ത​ൽ പ്രാ​ർ​ഥന, പ്ര​ത്യേ​ക രോ​ഗ​ശാ​ന്തി പ്രാ​ർ​ഥന എന്നിവ ന​ട​ക്കും.

ബിഷപ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യും ഫാ.​ജോ​ർ​ജ് ന​രി​ക്കു​ഴി ചെ​യ​ർ​മാ​നാ​യും ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ വൈ​സ് ചെ​യ​ർ​മാ​നാ​യും ഫാ.​ചാ​ൾ​സ് ചി​റ​മ്മേ​ൽ ക​ണ്‍​വീ​ന​റാ​യും പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.