സേവനദിനാചരണം നടത്തി
1340030
Wednesday, October 4, 2023 1:11 AM IST
അകത്തേത്തറ : നന്മ അകത്തേത്തറയും മറ്റു മുപ്പതോളം ഇതര സംഘടനകളും കൈകോർത്ത ജനകീയ കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തിൽ സേവന ദിനമായി ആചരിച്ചു. പരിപാടിയിൽ കണ്‍വീനർ മനോജ് കെ.മൂർത്തി സ്വാഗതം ആശംസിച്ചു. ജയകൃഷ്ണൻ എഡിആർഎം, പാലക്കാട് സതേണ്‍ റെയിൽവേ എഡിആർഎം ജയകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ.തോമസ് ജോർജ് (ലീഡ് കോളജ്) പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ബിന്ദു, പ്രസിഡന്റ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, മോഹനൻ, അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഡിവൈഎസ്പി സതീഷ്, സിഐ അനീഷ് എന്നിവർ ആശംസയർപ്പിച്ചു.