'ഉന്നതി' പദ്ധതിക്ക് ഒരു വയസ്
1395624
Monday, February 26, 2024 1:20 AM IST
അഗളി: അട്ടപ്പാടിയിൽ വിദ്യാഭ്യാസവിപ്ലവത്തിന് അടിത്തറ പാകിയ ഉന്നതി ഒന്നാംവർഷം പൂർത്തിയാക്കുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ നേരിടുന്ന വിദ്യാർഥികളിൽ മാറ്റം ഉണ്ടാക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചത്. 2023 ജൂലൈ 15ന് പട്ടികക്ഷേമ വികസന മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതി 49 പ്രവൃത്തിദിനങ്ങൾ പിന്നിട്ടാണ് വർഷത്തിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
കഴിഞ്ഞവർഷം ഷോളയൂർ ഗവ. ഹൈസ്കൂളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഈ വർഷം അഗളി - പുതൂർ ഗവ. സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. 267 വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായിയുള്ളത്. അവധിക്കാല സഹവാസ ക്യാമ്പുകൾ, സർക്കാർ ഓഫീസുകളുടെ സന്ദർശനം, എന്നിവയും പദ്ധതിയിലൂടെ നടപ്പാക്കി. കോഴ്സ് കോ-ഓർഡിനേറ്റർ സുകന്യ, കില ഡയറക്ടർ ജോയ് ഇളമൺ, കോ-ഓർഡിനേറ്റർമാരായ കെ.കെ. ഗോപി, പ്രതാപൻ, ജി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.