തെരഞ്ഞെടുപ്പ്: കോ​യ​മ്പ​ത്തൂ​രി​ൽ നാ​ട​ൻക​ല​ക​ളി​ലൂ​ടെ ബോ​ധ​വ​ത്കര​ണം
Wednesday, April 17, 2024 1:53 AM IST
കോയ​മ്പ​ത്തൂ​ർ: പോ​ളി​ംഗ് ശ​ത​മാ​നം 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെയുള്ള കി​ണ​ത്തു​ക​ട​വ് അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലു​ള്ള ഗോ​ണ്ടി കോ​ള​നി​യി​ൽ മ​യി​ലാ​ട്ടം, കാ​വ​ടി​യാ​ട്ടം, വ​യ​ലാ​ട്ടം തു​ട​ങ്ങി​യ നാ​ട​ൻ ക​ല​ക​ളി​ലൂ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്കരിച്ചു. ​

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന എ​ല്ലാ​വ​രോ​ടും വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം വോ​ട്ട​ർ ബോ​ധ​വ​ത്കര​ണ പ​ര​സ്യ ബാ​ന​റു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ, ഒ​പ്പ് ശേ​ഖ​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി.

ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ, ബോ​ധ​വ​ത്കരണ റാ​ലി​ക​ൾ, രം​ഗോ​ലി കോ​ല​ങ്ങ​ൾ, ഭീ​മ​ൻ ബ​ലൂ​ൺ, ടീഷ​ർ​ട്ട്, തൊ​പ്പി, ചു​മ​ർ​ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ന്നു. 2019 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ സൂ​ലൂ​ർ സ​ർ​ക്കി​ളി​ലെ ക​രു​മ​ത്തം​പ​ട്ടി വി​ല്ലേ​ജി​ൽ ല​ഘു​ലേ​ഖ വി​ത​ര​ണം, സെ​ൽ​ഫി​യെ​ടു​ക്ക​ൽ, ഓ​ട്ടോ​ഗ്രാ​ഫ് സെ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

100 ശതമാനം വോ​ട്ടിം​ഗി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ പൊ​ള്ളാ​ച്ചി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മു​രു​കാ​ല​യ, ദു​രൈ​സ് സി​നി​മാ​ശാ​ല​ക​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്തു.​

ശ്രീ​കൃ​ഷ്ണ കോ​ളജി​ലെ​യും രാ​മ​നാ​ഥ​പു​രം കോ​ർ​പറേ​ഷ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥിനി​ക​ളും പ​ങ്കെ​ടു​ത്ത ഐ ​ല​വ് കോ​യ​മ്പ​ത്തൂ​ർ ചി​ഹ്ന​മാ​യ സ്ഥ​ല​ത്ത് തെര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്കര​ണ നൃ​ത്ത പ​രി​പാ​ടി​ക​ളും ന​ട​ന്നു.