നല്ലേപ്പിള്ളിയിൽ തൊഴിലുറപ്പുപദ്ധതിയിൽ സ്ഥാപിച്ച ഭൂവസ്ത്രം കത്തിനശിച്ചു
1417265
Friday, April 19, 2024 12:40 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്ത് മൂച്ചിക്കുന്ന് പാടശേഖര സമിതി കൃഷിസ്ഥലത്ത് വരമ്പിൽ തൊഴിലുറപ്പ് പദ്ധതിയിൽ സ്ഥാപിച്ച ഭൂവസ്ത്രം പൂർണമായും കത്തിനശിച്ചു. അത്തിക്കാട്ട് കളത്തിൽവേലായുധൻ മകൻ അപ്പുക്കുട്ടൻ, ശങ്കരനാരായണ മന്നാടിയാർ മകൻ ശശി എന്നിവരുടെ വയലിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൊഴിലുറപ്പുതൊഴിലാളികളാണ് 150 മീറ്റർ ദൈർഘ്യത്തിൽ ഭൂവസ്ത്രം ശരിപ്പെടുത്തിയത്. ഡ്രിപ്പ് ഇറിഗേഷൻ ലൈനുകളും തീപിടിത്തത്തിൽ നശിച്ചു. ഏകദേശം അന്പതിനായിരത്തിൽപ്പരം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ അറിയിച്ചു. ഭൂവസ്ത്രം നശിച്ച സ്ഥലം വീണ്ടും പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്ന് കർഷകരായ വി. രാജൻ, എം. രാജൻ, ശശി എന്നിവർ ആവശ്യപ്പെട്ടു.