ബസ് ജീവനക്കാരുടെ കാരുണ്യത്തിന് ആദരം
1424705
Saturday, May 25, 2024 1:31 AM IST
നെന്മാറ: വാഹനാപകടംമൂലം റോഡിൽ ഗുരുതരാവസ്ഥയിൽ കിടന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാരായ സന്ദീപ്, സിബിൻ എന്നിവരെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നെന്മാറയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജേഷ് കുണ്ടൂർ പൊന്നാട അണിയിച്ച് ആദരിച്ചു. പബ്ലിക് റിലേഷൻ ഓഫീസർ ഭരത് കുമാർ, മാർക്കറ്റിംഗ് മാനേജർ സമീൻ എന്നിവരുടെ സാന്നിധ്യത്തിൽ അവൈറ്റിസ് ആശുപത്രിയിൽവച്ചാണ് ഇവരെ ആദരിച്ചത്.