കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്: മന്ത്രി പി. പ്രസാദ്
1425453
Tuesday, May 28, 2024 1:49 AM IST
കല്ലടിക്കോട്: സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കല്ലടിക്കോടൻ നാടൻ വെളിച്ചെണ്ണ നാട്ടിലും മറു നാട്ടിലും കൂടുതൽ വലിയ വിപണി ആരംഭിക്കുന്നതിൻ്റെ ഭാഗമായി സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.
കനിനിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, കേരള കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ അംഗീകാരത്തോടെ രണ്ടു വർഷമായി കല്ലടിക്കോട് പ്രവർത്തിക്കുന്നു.
കാർഷികവിളകൾ സംഭരിച്ച് വിപണനം നടത്താനും മൂല്യവർധിത ഉത്പന്നങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് സ്ഥാപനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ഗിരീഷ്, കൃഷി ഓഫീസർ മഞ്ജുഷ, കൃഷി അസിസ്റ്റന്റ് ഹേമ, കനിനിറവ് ചെയർമാൻ പി.ശിവദാസൻ, സിഇഒ അസ്ഹറുദ്ദീൻ പ്രസംഗിച്ചു.