തത്തമംഗലം ജിയുപി സ്കൂളിൽ യോഗാ-സംഗീത ദിനാചരണം
1431027
Sunday, June 23, 2024 6:12 AM IST
തത്തമംഗലം : ഗവ.യുപി സ്കൂളിൽ യോഗാദിനവും സംഗീത ദിനവും ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കവിത ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ശരീരത്തിനും മനസിനും ഉണർവും ആരോഗ്യവും യോഗ അഭ്യസിക്കുന്നതിലൂടെ ലഭിക്കുമെന്നും ഉള്ള സന്ദേശം യോഗ അധ്യാപിക ബേബി കുട്ടികൾക്ക് നൽകി.
സംഗീത ദിനം കൂടിയായതിനാൽ സ്കൂളിലെ അധ്യാപിക വീണയുടെ നേതൃത്വത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും നാടൻ പാട്ട് അവതരണം ഉണ്ടായി. യോഗത്തിൽ പിടിഎ പ്രസിഡന്റ് ആർ.ഗോപി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ബർത്തലോമിനി സ്റ്റാഫ് സെക്രട്ടറി ജ്യോതി എന്നിവർ പ്രസംഗിച്ചു.