കോയന്പത്തൂർ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം: ഡിപിആർ തയാറാക്കൽ തുടങ്ങി
Sunday, August 11, 2024 5:38 AM IST
കോയ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ൽ ലോ​കോ​ത്ത​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പുമാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മിക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ത​യ്യാ​റാ​ക്കി​.രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഡി​പി​ആ​ർ ത​യ്യാ​റാ​ക്കാ​നും ഡി​സൈ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റിനെ നി​യ​മി​ക്കാ​നും അ​ഭ്യ​ർഥ​ന ന​ൽ​കി​യ​താ​യി കാ​യി​ക വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

ലേ​ല​ക്കാ​ർ​ക്ക് അ​വ​രു​ടെ നി​ർ​ദേശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു മാ​സ​ത്തെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്.
സേ​ല​ത്തെ​യും കൊ​ച്ചി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന എ​ൻ​എ​ച്ച് 544ൽ ​കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്ന് 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​നാ​യി എടുത്ത നി​ർ​ദി​ഷ്ട സ്ഥ​ലം. നി​ല​വി​ൽ സം​സ്ഥാ​ന ജ​യി​ൽ വ​കു​പ്പി​ന് പ്ര​ദേ​ശ​ത്ത് 200 ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്, ഇ​തി​ൽ 198 ഏ​ക്ക​ർ ഡി​പി​ആ​ർ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഏ​റ്റെ​ടു​ക്കാ​ൻ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.


പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ൾ, ആ​ധു​നി​ക പ്ലെ​യ​ർ ലോ​ഞ്ചു​ക​ൾ, മീ​ഡി​യ, ബ്രോ​ഡ്കാ​സ്റ്റിം​ഗ് സെ​ന്‍ററു​ക​ൾ, പൊ​തു ക​ഫ്​റ്റീ​രി​യ​ക​ൾ, റെ​സ്റ്റോ​റ​ന്‍റുക​ൾ, വ്യൂ​വിം​ഗ് ഗാ​ല​റി​ക​ൾ, ക്രി​ക്ക​റ്റ് മ്യൂ​സി​യം എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​കും.

കൂ​ടാ​തെ ഒ​രു ഇ​ൻ​ഡോ​ർ പ്രാ​ക്ടീ​സ് അ​രീ​ന, സ്പെ​ഷ്യ​ലി​സ്റ്റ് ഇ​ൻ​ഡോ​ർ ഫീ​ൽ​ഡിം​ഗ് സോ​ൺ, പി​ച്ച് ക്യൂ​റേ​ഷ​ൻ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ, ലെ​ക്ച​ർ തീയ​റ്റ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.
റെ​സ്റ്റോ​റ​ന്‍റുക​ൾ, സ്പാ​ക​ൾ, ഡോ​ർ​മി​റ്റ​റി​ക​ൾ, വി​നോ​ദ മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ ക​ളി​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. അം​ഗ​ങ്ങ​ളു​ടെ ക്ല​ബ്ബ്, സ്പോ​ർ​ട്സ് ബാ​ർ, റ​സ്റ്റോ​റ​ൻ്റ് എ​ന്നി​വ​യും നി​ർ​ദിഷ്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.